Friday, January 30, 2009

വിശുദ്ധയാക്കും മുമ്പുള്ള ഒരു സംവാദം.

നിനക്കു രാത്രിയില്‍‌ ദാഹിച്ചിരുന്നുവോ
ഉവ്വ്‌, മരണദാഹം‌
എല്ലാദിവസവും‌ രാത്രിയില്‍‌ ദാഹിച്ചിരുന്നുവോ?
ഉവ്വ്‌, ചിലര്‍‌ക്കൊക്കെ.

നിന്റെ മരണമൊഴി?
കീറിക്കളഞ്ഞ കടലാസുകള്‍‌
നിന്റെ ശവശരീരം‌?
തുന്നിക്കെട്ടിയ തിരുത്തലുകള്‍‌

നിന്റെ അപദാനങ്ങള്‍‌?
വലിച്ചിഴക്കപ്പെട്ട മുദ്രാവാക്യങ്ങള്‍‌
നിന്റെ ദൃക്‌സാക്ഷികള്‍‌?
ഒളിയിടങ്ങളിലെ നരിച്ചീറുകള്‍‌

നിനക്കു ഉയര്‍‌ത്തെഴുന്നേല്‍പ്പ്?
വേണം.
തിരുസഭയുടെ തിരുഹൃദയങ്ങളിലോ?
അതോ അള്‍‌ത്താരയുടെ അടിവേരുകളിലോ?
അല്ല.
ശിരോവസ്‌ത്രം‌ കൊണ്ടു രേതസ്സു തുടച്ചവരുടെ
അടിനാവികളില്‍‌,
ഉഷ്ണപ്പുണ്ണായി ഉയര്‍‌ത്തെഴുന്നേല്‍‌ക്കണം.

നിന്റെ തിരുവാഴ്ത്ത്? അത്ഭുതങ്ങള്‍?
ഉദ്ധൃതലിം‌ഗമുള്ള കര്‍‌ത്തൃദാസന്‍‌മാര്‍‌ക്കും‌‌
ആര്‍‌ത്തവമുള്ള മണവാട്ടികള്‍‌ക്കും‌
എന്നും‌ ഞാന്‍‌ ചുണ്ടത്തെ സങ്കീര്‍‌ത്തനം.
പിന്നെ പതിനാറുവര്‍‌ഷത്തെ അത്ഭുതം
ഇതു പോരേ?

ഇതെല്ലാമായിട്ടും‌ അവര്‍‌ പിന്നെയും‌ പാപം‌ ചെയ്തു, അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ടു അവന്‍‌ അവരുടെ നാളുകളെ ശ്വാസം‌ പോലെയും‌, അവരുടെ സം‌വത്സരങ്ങളെ അതിവേഗത്തിലും‌ കഴിയുമാറാക്കി. അവന്‍‌ അവരെ കൊല്ലുമ്പോള്‍‌ അവര്‍‌ അവനെ അന്വേഷിക്കും‌. അവര്‍‌ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും‌. ദൈവം‌ തങ്ങളുടെ പാറ എന്നും‌, അത്യുന്നതനായ ദൈവം‌ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍‌ എന്നും‌ അവര്‍‌ ഓര്‍‌ക്കും‌. എങ്കിലും‌ അവര്‍‌ വായ കൊണ്ടു അവനോടു കപടം‌ സം‌സാരിക്കും‌, നാവുകൊണ്ടു അവനോടു ഭോഷ്കു പറയും‌ (സങ്കീര്‍‌ത്തനങ്ങള്‍‌ 78- 32 മുതല്‍‌ 36 വരെ)

4 comments:

ജ്വാലാമുഖി said...

നിനക്കു ഉയര്‍‌ത്തെഴുന്നേല്‍പ്പ്?
വേണം.
തിരുസഭയുടെ തിരുഹൃദയങ്ങളിലോ?
അതോ അള്‍‌ത്താരയുടെ അടിവേരുകളിലോ?
അല്ല.
ശിരോവസ്‌ത്രം‌ കൊണ്ടു രേതസ്സു തുടച്ചവരുടെ
അടിനാവികളില്‍‌,
ഉഷ്ണപ്പുണ്ണായി ഉയര്‍‌ത്തെഴുന്നേല്‍‌ക്കണം.

പ്രയാണ്‍ said...

ശക്തമായ കവിത...ആശംസകള്‍....

Anonymous said...

നിന്റെ തിരുവാഴ്ത്ത്? അത്ഭുതങ്ങള്‍?
ഉദ്ധൃതലിം‌ഗമുള്ള കര്‍‌ത്തൃദാസന്‍‌മാര്‍‌ക്കും‌‌
ആര്‍‌ത്തവമുള്ള മണവാട്ടികള്‍‌ക്കും‌
എന്നും‌ ഞാന്‍‌ ചുണ്ടത്തെ സങ്കീര്‍‌ത്തനം.
പിന്നെ പതിനാറുവര്‍‌ഷത്തെ അത്ഭുതം
ഇതു പോരേ?


Good one

chentharam said...

great