നിനക്കു രാത്രിയില്‍ ദാഹിച്ചിരുന്നുവോ
ഉവ്വ്, മരണദാഹം
എല്ലാദിവസവും രാത്രിയില്‍ ദാഹിച്ചിരുന്നുവോ?
ഉവ്വ്, ചിലര്‍ക്കൊക്കെ.
നിന്റെ മരണമൊഴി?
കീറിക്കളഞ്ഞ കടലാസുകള്‍
നിന്റെ ശവശരീരം?
തുന്നിക്കെട്ടിയ തിരുത്തലുകള്‍
നിന്റെ അപദാനങ്ങള്‍?
വലിച്ചിഴക്കപ്പെട്ട മുദ്രാവാക്യങ്ങള്‍
നിന്റെ ദൃക്‌സാക്ഷികള്‍?
ഒളിയിടങ്ങളിലെ നരിച്ചീറുകള്‍
നിനക്കു ഉയര്‍ത്തെഴുന്നേല്‍പ്പ്?
വേണം.
തിരുസഭയുടെ തിരുഹൃദയങ്ങളിലോ?
അതോ അള്‍ത്താരയുടെ അടിവേരുകളിലോ?
അല്ല.
ശിരോവസ്‌ത്രം കൊണ്ടു രേതസ്സു തുടച്ചവരുടെ
അടിനാവികളില്‍,
ഉഷ്ണപ്പുണ്ണായി ഉയര്‍ത്തെഴുന്നേല്‍ക്കണം.
നിന്റെ തിരുവാഴ്ത്ത്? അത്ഭുതങ്ങള്‍?
ഉദ്ധൃതലിംഗമുള്ള കര്‍ത്തൃദാസന്‍മാര്‍ക്കും
ആര്‍ത്തവമുള്ള മണവാട്ടികള്‍ക്കും
എന്നും ഞാന്‍ ചുണ്ടത്തെ സങ്കീര്‍ത്തനം.
പിന്നെ പതിനാറുവര്‍ഷത്തെ അത്ഭുതം
ഇതു പോരേ?
ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു, അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസം പോലെയും, അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും. അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും. ദൈവം തങ്ങളുടെ പാറ എന്നും, അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഓര്‍ക്കും. എങ്കിലും അവര്‍ വായ കൊണ്ടു അവനോടു കപടം സംസാരിക്കും, നാവുകൊണ്ടു അവനോടു ഭോഷ്കു പറയും (സങ്കീര്‍ത്തനങ്ങള്‍ 78- 32 മുതല്‍ 36 വരെ)
Friday, January 30, 2009
Saturday, December 6, 2008
ഞാന്‍ അവമതിക്കപ്പെട്ടവള്‍
ഞാന്‍ ജ്വാലാമുഖി.
ജ്വാലാമുഖി എന്നാല്‍ അഗ്നിപര്‍വ്വതം എന്നാണര്‍ത്ഥം. ഇന്നുമുതല്‍ ഞാന്‍ നിങ്ങളുടെയിടയിലേക്കു വരികയാണ്.
അപഹരിക്കപ്പെട്ട സ്‌ത്രീത്വമാണു ഞാന്‍!
അവമതിക്കപ്പെട്ട ജന്‍മമാണു ഞാന്‍!
അപമാനിക്കപ്പെട്ട സ്വത്വമാണു ഞാന്‍!
എനിക്കു താലിച്ചങ്ങലയുടെ ബന്ധനമില്ല.സൂക്ഷിച്ചുവെക്കാനോ നഷ്ടപ്പെടുത്താനോ മാനവുമില്ല.
ബൌദ്ധികഭോഗത്തിനായി തുനിഞ്ഞിറങ്ങിയവള്‍. എഴുത്ത് ഒരു സ്വയംഭോഗമായി കരുതുന്നവള്‍.
ഞാന്‍ മൃഗവാസനയുടെ ഇരയാണ്, ഇണയാണ്, തുണയാണ്. പൊതുവായി പറഞ്ഞാല്‍ നിങ്ങള്‍ ഭയക്കുന്ന പെണ്ണാണു ഞാന്‍!!!
മുല പറിച്ചു വലിച്ചെറിഞ്ഞു പുരമെരിക്കാന്‍ വന്ന, മുടി പറിച്ചു നിലത്തടിച്ചു കുലമടക്കാനിറങ്ങിയ കുറത്തിയാണെന്റെ ഉപാസനാമൂര്‍ത്തി.
ഞാനിവിടെയുണ്ടാകും.
ആണിനുനേരെ, പെണ്ണിനുനേരെ, മനുഷ്യരോടൊപ്പം.

Subscribe to:
Posts (Atom)